Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ സുന്ദരനായി മോഹൻലാൽ; പുതിയ ചിത്രങ്ങൾ

mohanlal-new-look ചിത്രങ്ങൾ റോബർട്ട് വിനോദ്

മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ചാ വിഷയം. ഒടിയൻ സിനിമയ്ക്ക് വേണ്ടി മീശ കളഞ്ഞ് ശരീരം മെലിഞ്ഞെത്തിയ മോഹൻലാലിനെ കണ്ട് ആരാധകടക്കം അന്തംവിട്ടു. ചിലർ ലുക്കിനെ വിമർശിച്ചും പ്രശംസിച്ചും രംഗത്തെത്തി.

ഇപ്പോഴിതാ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. അൽപം താടിയിൽ സുന്ദരനായാണ് മോഹൻലാലിനെ കാണാൻ സാധിക്കുന്നത്. 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016' പുരസ്കാരം സ്വീകരിക്കാന്‍ കൊച്ചിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ 11ന് ആണ് ചടങ്ങ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് പ്രവേശനം.  പ്രമുഖ സംവിധായകരായ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട് , സിബി മലയില്‍ എന്നിവര്‍ ചേര്‍ന്ന് മോഹന്‍ലാലിന് പുരസ്കാരം നല്‍കും.  പുരസ്കാര സമര്‍പ്പണച്ചടങ്ങ് നാളെ രാത്രി 9ന് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്യും.

mohanlal-new-look-1 ചിത്രങ്ങൾ റോബർട്ട് വിനോദ്

2016ലെ വാർത്തകളിൽ ‍നിറഞ്ഞുനിന്നവരിൽ ഒ.രാജഗോപാൽ എം.എൽ.എ, ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് എന്നിവരാണ് മോഹൻലാലിനൊപ്പം ന്യൂസ്മേക്കർ അന്തിമ പട്ടികയിൽ പരിഗണിക്കപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.