Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ; ലിസിയോട് പ്രിയൻ

priyan-lissy

പ്രണയവും വിരഹവും സസ്പൻസുകളും കോമഡിയും നിറഞ്ഞ പ്രിയദർശൻ സിനിമകൾ പോലെ തന്നെയാണ് പ്രിയദർശന്റെ സിനിമയും. ചിന്തയിലും എഴുത്തിലും ഇതേ സസ്പൻസ് പുലർത്തുന്ന പ്രിയൻ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിച്ചു, ഒരു പിറന്നാൾ ആശംസ; "നിനക്ക് പിറന്നാള്‍ ആശംസകള്‍. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ."

പ്രിയന്റെ കുറിപ്പിലെ നീ ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. കുറിപ്പിന് താഴെ അതിനെചൊല്ലി ചർച്ചകളും നടന്നു. അപ്പോഴാണ് മകൾ കല്യാണി ഇന്റസ്റ്റഗ്രാമിൽ മറ്റൊരു ആശംസ കുറിച്ചത്; ."ആദ്യ ചിത്രത്തില്‍ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. .പലപ്പോഴും അമ്മയെ എന്റെ സഹോദരിയായി തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഇല്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശംസകള്‍ ഞാന്‍ അമ്മയ്ക്ക് കാണിച്ചുകൊടുത്തുകൊള്ളാം.". 

കല്യാണിയുടെ ആശംസ കണ്ടതോടെയാണ് ആരാധകർക്ക് പ്രിയന്റെ പോസ്റ്റിലെ നീ ആരാണെന്ന് മനസിലാകുന്നത്. ഇരുപത്തിനാലുവർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ലിസിയും പ്രിയദർശനും വിവാഹമോചിതരാകുന്നത്.