Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ സിനിമകൾക്ക് നേരെയുള്ള പടനീക്കം നിരാശാജനകം: മുരളി ഗോപി

murali-parvathy

പാർവതിയെയും അവരുടെ പുതിയ ചിത്രം മൈ സ്റ്റോറിയെയും പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാമെന്നും അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാൽ ഓർമയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കുമെന്നും മുരളി ഗോപി പറയുന്നു.

മുരളി ഗോപിയുടെ കുറിപ്പ് വായിക്കാം–മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് പാർവ്വതി. അവർ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരിൽ അവർ പങ്കുകൊള്ളുന്ന സിനിമകൾക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാൽ... ഓർമ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.

പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവതിക്കെതിരെ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പാട്ടിന് നേരെയും കടുത്ത ആക്രമണമാണ് ആരാധകർ അഴിച്ച് വിട്ടത്. പാർവതിയുടെ സിനിമ ബഹിഷ്കരിക്കുമെന്നും ഭീഷണി ഉയർന്നിരുന്നു.