രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം മുടി മൊട്ടയടിച്ചു. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വിഡിയോ രമേഷ് പിഷാരടിയാണ് പോസ്റ്റ് ചെയ്തത്.
Panchavarna Thatha ... Jayaram Hair Cutting
ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വിഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഈ വിഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് പിഷാരടി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും! ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന 'പഞ്ചവർണ്ണതത്ത ' എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടൻ മൊട്ടയടിക്കുന്ന ദൃശ്യങ്ങൾ പാർവ്വതിചേച്ചി മൊബൈൽ ക്യാമറയിൽ പകർത്തി. ഇന്നലെ വേലായുധൻകുട്ടി എന്ന അപരൻ കഥാനായകന് മേക്കപ്പ്മാൻ ആയി.
ഞെട്ടണം പ്ലീസ്.’–രമേഷ് പിഷാരടി കുറിച്ചു.
രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയറാമിന് പുറമെ കുഞ്ചാക്കോ ബോബന്‍, മണിയന്‍ പിള്ള രാജു, അനുശ്രീ, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിർമാതാവ്.