Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമുട്ടാൻ സൂര്യയും വിക്രവും ജയറാമും; വെള്ളിയാഴ്ച റിലീസ് 5 സിനിമകൾ

pongal-release

വീണ്ടും കൈനിറയെ ചിത്രങ്ങളുമായി ഒരു വെള്ളിയാഴ്ച. പൊങ്കൽ റിലീസും ഈ ആഴ്ചയായതിനാൽ ഉത്സവപ്രതീതിയാണ് കേരളത്തിലെ തിയറ്റുകളിൽ. മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളും തമിഴിൽ നിന്ന് മൂന്ന് സിനിമകളുമാണ് തിയറ്ററുകളിലെത്തുക.

ക്യാംപസ് ചിത്രം ക്വീൻ, സലിം കുമാർ–ജയറാം ചിത്രം ദൈവമേ കൈതൊഴാം കെ കുമാറാകണം, സൂര്യയുടെ താനാ സേർന്ത കൂട്ടം, വിക്രത്തിന്റെ സ്കെച്ച്, പ്രഭു ദേവയുടെ ഗുലിബെഗവാലി.

ക്വീൻ

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രമാണ് ക്വീൻ. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന്റെ പാട്ടും ട്രെയിലറും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിൻറെ കഥ ജെബിൻ ജോസഫ് ആന്റണിയുടെയും ഷാരിസ് മുഹമ്മദിന്റേയുമാണ്. ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. 

ദൈവമെ കൈ തോഴാം കെ കുമാറാകണം 

സലിം കുമാര്‍ ആദ്യമായി ഒരു വാണിജ്യ സിനിമയുമായി എത്തുകയാണ് ദൈവമേ കൈ തോഴാം കെ കുമാറാകണം. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കുടുംബ ചിത്രമാണ്. 

താനാ സേര്‍ത കൂട്ടം 

സൂര്യ ആരാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് താനാ സേര്‍ത കൂട്ടും. കോമഡി എന്റര്‍ടൈന്‍മെന്റ് കാറ്റഗറിയില്‍ പെടുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. അക്ഷയ് കുമാറിന്റെ 'സ്‌പെഷ്യല്‍ 26' എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് വിഘ്‌നേശ് ശിവന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

സ്‌കെച്ച് 

സ്‌കെച്ച് സൂപ്പര്‍ സ്‌റ്റൈലോടെ വിക്രം എത്തുന്ന ചിത്രമാണ് സ്‌കെച്ച്. നോര്‍ത്ത് ചെന്നൈയിലെ അധോലോകത്തെ കുറിച്ച് പറയുന്ന ആക്​ഷന്‍ ചിത്രത്തില്‍ തമന്നയാണ് നായിക. വിജയ് ചന്ദ്രര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭോജ്പൂരി ഹീറോ രവി കൃഷ്ണയും ആര്‍കെ സുരേഷും രാധാ രവിയും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കബാലിയ്ക്ക് ശേഷം കലൈപുലി താണു മാര്‍ക്കറ്റ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സ്‌കെച്ചിനുണ്ട്. 

ഗുലിബെഗവാലി

ഗുലിബെഗവാലി വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് ചിത്രത്തിലേക്ക് മടങ്ങിയെത്തിയ പ്രഭു ദേവയുടെ രണ്ടാമത്തെ ചിത്രമാണ് ഗുലിബെഗവാലി. ആക്ഷന്‍ കോമഡി ചിത്രത്തില്‍ പ്രഭവുദേവയുടെ കലക്കന്‍ ഡാന്‍സ് നമ്പറുകളും ഉണ്ടാവും. ഹന്‍സിക നായികയായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ രേവതി അവതരിപ്പിയ്ക്കുന്നു. ഇതേ പേരില്‍ പണ്ടൊരു എംജിആര്‍ ചിത്രം ഉണ്ടായിരുന്നു എന്നതാണ് തമിഴകത്തിന്റെ ആവേശം കൂട്ടുന്നത്. 12 ന് ഗുലിബെഗവാലിയും റിലീസ് ചെയ്യും