നടിമാരേക്കാൾ പ്രതിഫലം അര്‍ഹിക്കുന്നുന്നത് നടന്മാർ തന്നെ: അനുഷ്‌ക

Anushka
SHARE

സിനിമയില്‍ ഉയർന്ന് കേൾക്കുന്ന വലിയ ചർച്ചകളിലൊന്നാണ് നായകന്റെയും നായികയുടെയും പ്രതിഫലത്തുകയെപ്പറ്റിയുള്ള വേർതിരിവ്. പല നായികമാരും ഇത് വെട്ടിത്തുറന്ന് പറഞ്ഞിട്ടുമുണ്ട്. നടി റിമയും ഈ അഭിപ്രായം ഉയർത്തിക്കാട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തുകയുണ്ടായി.

ഇക്കാലത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമ പറഞ്ഞിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ നേരെതിരിച്ചാണ് നടി അനുഷ്കയുടെ നിലപാട്. നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നാണ് അനുഷ്‌ക പറയുന്നത്.  ‘നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല.’- അനുഷ്‌ക പറഞ്ഞു.

പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA