Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം; മകള്‍ കല്യാണി പറയുന്നു

lissy-kalyani

സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി, ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രം വലിയ വിജയമാകുകയും ചെയ്തു. 

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനും അമ്മയും തനിക്കു നല്‍കിയ പിന്തുണയെക്കുറിച്ചു കല്ല്യാണി പറയുകയുണ്ടായി. ഇതിനിടയില്‍ അച്ഛന്റെയും അമ്മയുടേയും വിവാഹ മോചനത്തില്‍ ദുഃഖം ഉണ്ടോ എന്ന് ചോദ്യത്തിനു കല്ല്യാണി നല്‍കിയ മറുപടി ഇങ്ങനെ.

My Parents are the most Lovable & Supportive : Kalyani Priyadarshan | Akhil Akkineni's Hello Movie

‘എനിക്ക് ഇപ്പോള്‍ വേണ്ടതു മാതാപിതാക്കളുടെ പിന്തുണയാണ്. അതെനിക്ക് ലഭിക്കുന്നു. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്‌നേഹമുണ്ട്, കരുതലുണ്ട്. അവരെ മാതാപിതാക്കളെ ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു. സിനിമയുടെ പ്രമോഷന് അവരുടെ സാന്നിധ്യം ഉണ്ടാകും. എന്റെ സിനിമ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും കാണിച്ചു കൊടുക്കുന്നത്. അവരില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല.

അവര്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രമായാണ്. എന്നില്‍ അത്രമാത്രം വിശ്വാസമുണ്ട്. അവര്‍ സെറ്റില്‍ വരാറില്ല. മാത്രമല്ല സിനിമയില്‍ ഇടപെടാറുമില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നാണ് ഞാന്‍ സിനിമ കണ്ടത്’. കല്യാണി പറഞ്ഞു.