Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായി അറസ്റ്റിൽ

amala-police

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാബലം പൊലീസ് അറസ്റ്റ് ചെയ്തത്.

Shocking: Amala Paul sexually harassed by stranger at dance practice! Files FIR

ചെന്നൈ ടി. നഗറിലെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അമല ടി. നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് കൂടുതല്‍ സുരക്ഷാപ്രശ്‌നം നേരിടുമോ എന്നുള്ള ഭയംകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് അമല മാധ്യമങ്ങളോട് പറഞ്ഞു.