Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ വിവാഹചിത്രത്തിന് പിന്നിലെ കഥ

mani-wedding

കലാഭവൻ മണിയുടെ വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. മണിയുടെ വിവാഹഫോട്ടോ പ്രേക്ഷകർക്കായി പങ്കുവച്ച് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ അന്ന് നടന്ന രസകരമായ സംഭവവും പറയുകയുണ്ടായി.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

മണി ചേട്ടന്റെ വിവാഹ വാർഷികമാണ്. ഈ ഫോട്ടോ കാണുമ്പോൾ രസകരമായ ഒരു സംഭവം ഇന്നലെ നടന്നതു പോലെ ഓർമ വരുന്നു. മണി ചേട്ടന്റെയും ചേടത്തിയമ്മയുടെയും പുറകിൽ നിൽക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചു നോക്കുക! കണ്ണാടി വച്ച്, മുല്ലപൂ തലയിൽ വച്ചത് അമ്മയും, ഓറഞ്ച് സാരി ഉടുത്തത് ഞങ്ങളുടെ മൂത്ത സഹോദരിയും പച്ച സാരി ഉടുത്തത് മൂത്ത ചേടത്തിയമ്മയും ആണ്.

താലി കെട്ട് കഴിഞ്ഞ്  മന്ത്ര കോടി അന്വേഷിച്ചപ്പോൾ കാണുന്നില്ല. ആകെ ടെൻഷനായി ജനങ്ങളും, സിനിമാ താരങ്ങളും തിങ്ങി കൂടി നിൽക്കുന്നു; കല്യാണതിരക്കിൽ മന്ത്രകോടി വീട്ടിൽ നിന്ന് എടുക്കാൻ മറന്നു പോയി. ഒടുവിൽ മന്ത്രകോടി എടുക്കാൻ ഞാൻ വീട്ടിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ വാതിൽ താക്കോലിട്ടു പൂട്ടിയിരിക്കുന്നു. ഒടുവിൽ അമ്മിക്കുഴഎടുത്ത് അടുക്കള വാതിലിന്റെ താക്കോൽ തല്ലി പൊളിച്ച് മന്ത്രകോടിയും എടുത്ത് കല്യാണം നടക്കുന്ന കോസ്മോസ് ക്ലബിലെത്തി. വിവാഹം കഴിഞ്ഞ് ഈ കാര്യം ചേട്ടനോടു പറഞ്ഞപ്പോൾ കൂട്ട ചിരിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.