Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകന്മാർക്ക് താക്കീതുമായി കാളിദാസ്

kalidas-video-1

പ്രണയദിനത്തിൽ പ്രിയതാരങ്ങളും വാലന്റൈൻസ് ആശംസകളുമായി പ്രേക്ഷകര്‍ക്ക് അരികിൽ എത്തിയിരുന്നു. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായ വാലന്റൈസ് ആശംസയുമാണ് കാളിദാസ് എത്തിയത്.

അന്ധമായി പ്രണയിച്ച് നടക്കുന്ന കാമുകന്മാർക്കൊരു താക്കീത് കൂടിയാണ് കാളിദാസിന്റെ ആശംസ. അക്കരെ അക്കരെ എന്ന സിനിമയിൽ കാളിദാസന്റെ അമ്മ പാര്‍വതിയും ശ്രീനിവാസനും അഭിനയിച്ച് മനോഹരമാക്കിയ ഒരു രംഗമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പാർവതിയുെട ഡയലോഗ് കേട്ട് ഹൃദയം തകർന്നുപോകുന്ന ശ്രീനിവാസന്റെ അഭിനയമാണ് ഈ രംഗത്തിലെ പ്രധാനആകർഷണം.