Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന് മീനുക്കുട്ടി നല്‍കിയ കിസ്സ് എല്ലാ മലയാളികളുടേതും; മഞ്ജു വാരിയർ

lal-manju

മോഹൻലാലിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. മോഹൻലാൽ എന്ന പേരിൽത്തന്നെയിറങ്ങുന്ന പുതിയ സിനിമയുടെ കൊച്ചിയിലെ ടീസർ പ്രകാശന ചടങ്ങിലാണ് മഞ്ജുവിന്റെ വാക്കുകള്‍. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ .

ലാലേട്ടന് മഞ്ചുവിന്‍റെ അഡാര്‍ ഉമ്മ - Mohanlal got Kiss from Manju Warrier for Mohanlal Movie Promo

മോഹൻലാൽ മലയാളികളുടെ പ്രിയതാരത്തിന്റെ പേരിലുള്ള സിനിമയില്‍ പക്ഷെ മോഹൻലാലില്ല. പകരം മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മുഖ്യവേഷങ്ങളിൽ. സിനിമയിൽ ഇല്ലെങ്കിലും സ്വന്തം പേര് ഒരു സിനിമയുടെ പേരായി ഉപയോഗിക്കാന്‍ മോഹൻലാൽ  കാണിച്ച സുമനസിനാണ് മഞ്ജുവിന്റെ നന്ദി. 

ഈ സിനിമ ഏറ്റവും പ്രിയപ്പെട്ട ആ ആൾക്ക് വേണ്ടി! മഞ്ജു വാര്യർ | Mohanlal Movie Teaser Launch Live

സിനിമയുടെ ടീസറില്‍ മോഹന്‍ലാലിന് മഞ്ജു നല്‍കുന്ന ഫ്ലയിങ് കിസ്സ് എല്ലാ മലയാളികള്‍ക്കും വേണ്ടി 'മോഹന്‍ലാലി 'ലെ കഥാപാത്രം മീനുക്കുട്ടി നല്‍കുന്ന ആദരവാണെന്നും മഞ്ജു പറഞ്ഞു.

മോഹൻലാലിന്റെ വ്യത്യസ്ത കഥാപാത്രങ്ങൾകൂടി മനസിലേക്ക് എത്തിക്കുന്നതാകും സിനിമയെന്ന് നടൻ ഇന്ദ്രജിത്ത്. ലുലുമാളിന്റെ തിങ്ങിനിറഞ്ഞ ബാൽക്കണികൾക്ക് അഭിവാദ്യം നൽകി ഇന്ദ്രജിത്ത് പാട്ടുംപാടി. പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് അതിഥികളായി എത്തിയത്.

മോഹന്‍ലാല്‍ സിനിമയുടെ ഇന്‍ട്രോ ഗാനം ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ആലപിച്ചിട്ടുള്ളത്. സ്വന്തം സിനിമയില്‍ മകള്‍ കൂടി ഭാഗമാവുന്നതിന്റെ സന്തോഷം കൂടി തനിക്കുണ്ടെന്ന് താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ നിര്‍മ്മിച്ച പടയണി എന്ന ചിത്രത്തിലെ ബാലതാരമായാണ് താന്‍ അഭിനയ ജീവിതം കുറിച്ചതെന്നും  മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷമായിരുന്നു അന്ന് അവതരിപ്പിച്ചതെന്നും ഇന്ദ്രജിത്ത് ഓര്‍ത്തെടുത്തു.

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടുത്ത മോഹൻലാൽ ആരാധികയായാണ് മഞ്ജു എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.