Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീ ദോശ ചുട്ടപ്പോൾ പൊറോട്ടയടിച്ച് നിമിഷ; വിഡിയോ

nimisha-porotta

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തികഞ്ഞ ലാളിത്യത്തോടെയാണ് ചിത്രത്തിലെ ശ്രീജയെ അവതരിപ്പിച്ചത്. അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ.

വൈറലായി നടി നിമിഷയുടെ പൊറോട്ടയടി -

ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാചകത്തിനിടെ ‘ഓക്കേ ആണോ’ എന്നെല്ലാം താരം ചോദിക്കുന്നുണ്ട്. എന്നാല്‍ ചൂടന്‍ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താന്‍ പാചകക്കാരന്‍ പറഞ്ഞതും താരം പണി മതിയാക്കി പോകുന്നതും വിഡിയോയില്‍ കാണാം. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ ആണ് നിമിഷയുടെ പുതിയ ചിത്രം.

ഇതിന് മുമ്പ് സിനിമാസെറ്റില്‍ അനുശ്രീ ദേശ ചുടുന്ന വിഡിയോയും വൈറലായിരുന്നു.