Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിഷ്മയാകാൻ ഉണ്ണി മുകുന്ദൻ പെട്ടപാട്

unni-girl

ചാണക്യതന്ത്രം എന്ന സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. പെൺവേഷത്തിലാണ് ഉണ്ണിയുടെ ഗംഭീരമേക്കോവർ. കരിഷ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി എത്തുക. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിൽ വേറിട്ട ഗെറ്റപ്പുകളിലാണ് അദ്ദേഹം എത്തുന്നത്.

Chanakya Thanthram Making Video | Unni Mukundan Lady Getup | Kannan Thamarakkulam

കരിഷ്മയായി  ഉണ്ണിയെ അണിയിച്ചൊരുക്കുന്ന രസകരമായ മെയ്ക്കിങ് വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. താരസുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗ്ലാമറുള്ള ഈ സുന്ദരിയെ പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു.