Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള ഷോയില്‍ ഈ മലയാളി നടിമാരും

arya-reality-show സീതാലക്ഷ്മി, ആര്യ, ദേവ സൂര്യ (Photo Courtesy: Seetha Lakshmi, Deva Surya FB)

തമിഴ് നടൻ ആര്യയ്ക്ക് ആരാധകരേറെയാണ്. തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് ആര്യ തന്റെ  ഫെയ്സ്ബുക്കിൽ ഒരു വിഡിയോ ഇട്ടിരുന്നു. ഇപ്പോൾ ആര്യ‌യുടെ വിവാഹം ഒരു റിയാലിറ്റി ഷോയായി മാറുകയാണ്. വധുവിനെ റിയാലിറ്റി ഷോയിലൂടെയായിരിക്കും തിരെഞ്ഞടുക്കുക. ഈ ഷോ തമിഴ് ചാനലാണ് സംഘടിപ്പിക്കുന്നത്. 

seetha

അപേക്ഷകരിൽ നിന്ന് 16 പേരെ 'എങ്ക വീട്ടു മാപ്പിളൈ' എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും. രണ്ട് മലയാളി പെൺകുട്ടികളെ മത്സരത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് മത്സരാർത്ഥികൾ.

seva

പരിപാടിയുടെ ആദ്യ എപ്പിസോഡിൽ രണ്ടുപേരെയും പരിചയപ്പെടുത്തുകയുണ്ടായി. ഇഷ്ടതാരത്തിന് സമ്മാനവുമായാണ് രണ്ടുപേരും എത്തിയത്. വധുവിന്റെ വേഷപകർച്ചയോട് കൂടി അണിഞ്ഞൊരുങ്ങിയെത്തുന്ന ഇവരെ ഓരോരുത്തരായി ആദ്യ വേദിയിലേക്ക് ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു.

setha-arya

പരമ്പരാഗത സ്റ്റൈലിലാണ് സീത വന്നതെന്ന് ആര്യ പറയുന്നു. ആഗ്രഹസഫലീകരണത്തിനായി തേങ്ങയും കൊണ്ടാണ് സീതാലക്ഷ്മി വന്നത്. സീത കൊണ്ടുവന്ന തേങ്ങ കൈ കൊണ്ടാണ് ആര്യ ഉടച്ചത്. ഉടൻ തന്നെ ആര്യയെ ഭർത്താവായി വേണമെന്നായി സീത. ആര്യയെ കണ്ടതോടെ രോമാഞ്ചം വന്നെന്നും ആര്യയുടെ ഇഷ്ട ചിത്രം നാൻ കടവുൾ ആണെന്നും സീത പറയുന്നു. രാജറാണിയാണ് ഇഷ്ടപ്രണയചിത്രമെന്ന് സീത പറഞ്ഞപ്പോൾ കാണാൻ നസ്രിയയേക്കാൾ ക്യൂട്ട് ആണ് സീതയെന്നായിരുന്നു ആര്യയുടെ കമന്റ്.

setha-arya-1

വളരെ ശാന്ത സ്വഭാവമുള്ള പെണ്‍കുട്ടിയാണ് ദേവസൂര്യയെന്ന് ആര്യ പറയുന്നു. കൊച്ചിയില്‍ നിന്ന് വന്നിട്ടും നല്ലപോലെ തമിഴ് സംസാരിക്കുന്നുണ്ടെന്ന് ആര്യ ദേവസൂര്യയോട് പറഞ്ഞു. നടന് സമ്മാനമായി ദേവ കൊണ്ടുവന്നത് ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇത് എന്തായാലും ഞാന്‍ വിവാഹത്തിന് ധരിക്കുമെന്ന് ആര്യ ഉറപ്പുനല്‍കി.