Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മീഷണറിലെ സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വിഡിയോ

gokul-dialogue

അച്ഛൻ സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ഡയലോഗ് അനുകരിച്ച് കയ്യടി നേടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഗോകുൽ സുരേഷ്. ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ് സദസിന്റെ മനസ് കീഴടക്കി. 

അച്ഛൻ്റെ ഡയലോഗ് പറഞ്ഞ് കയ്യടി നേടി ഗോകുൽ! Commissioner Dilaogue By Gokul Suresh

കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ ഡയലോഗാണ് ഗോകുല്‍ സുരേഷ് വേദിയില്‍ അവതരിപ്പിച്ചത്. നിറഞ്ഞ സദ്ദസിനുള്ളിൽ തീപ്പൊരി ഡയലോഗ് ആവർത്തിച്ചപ്പോൾ കയ്യടികളോടെയാണ് അവർ ഗോകുലിനെ അഭിനന്ദിച്ചത്.

ഗോകുലും ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്മാർ. ഗോകുലിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം മുദ്ദുഗൗ ആയിരുന്നു. മാർച്ച് രണ്ടിനാണ് 'ഇര' തിയേറ്ററുകളിലെത്തുക. നവാഗതനായ സൈജു എസ്.എസാണ് ഇരയുടെ സംവിധാനം നിര്‍വഹിച്ചിരുന്നത്.