Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവശ്യമെങ്കില്‍ ഇനിയും കണ്ണിറുക്കും: പ്രിയ

priya-warrier-3

സിനിമയ്ക്ക് ആവശ്യമെങ്കില്‍ ഇനിയും കണ്ണിറുക്കുമെന്ന് അഡാര്‍ ലൗ നായിക പ്രിയ വാരിയര്‍. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് പ്രിയ വാരിയർ ഇങ്ങനെ പ്രതികരിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ ആരെയും കണ്ണിറുക്കി കാട്ടിയിട്ടില്ലെന്നും സിനിമയിലാണ് ആദ്യമായി കണ്ണുറിക്കിയതെന്നും പ്രിയ പറയുന്നു. ആ പുതുമയാകാം അത് അത്രയും ആകർഷകമാകാൻ കാരണമായതെന്നും പ്രിയ പറയുന്നു.

‘വിമര്‍ശനങ്ങളെ പോസിറ്റാവായിട്ടാണ് കാണാന്‍ ആഗ്രഹിക്കുന്നത്. ട്രോളുകളും ഞാന്‍ അത്തരത്തില്‍ തന്നെ ആസ്വദിച്ചിട്ടുണ്ട്. സിനിമ സംവിധായകന്റെ കലയാണ്. എന്റെ കഴിവിന്റെ പരമാവധി നൽകി സിനിമ നന്നാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.’

സിനിമയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും പ്രിയ പ്രതികരിച്ചു. സിനിമയുടെ ടീസറില്‍ നെഗറ്റിവിറ്റിയുണ്ടായതില്‍ ആശങ്കയുണ്ടായിട്ടുണ്ട്. സിനിമയില്‍ മടുപ്പ് തോന്നുന്ന സാഹചര്യങ്ങളുണ്ടായിട്ടില്ല. പ്രേക്ഷകരുടെ പിന്തുണയാണ് ഏറ്റവും വലുതെന്നും പ്രിയ പറഞ്ഞു.