Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ് ; കാമുകന്‍മാരോട് ജയസൂര്യ

trivandrum-jayasurya.jpg.image.784.410

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദിയെ ഇളക്കിമറിച്ചു നടൻ ജയസൂര്യ. താരത്തിന്റെ വാക്കുകളിലായിയിരുന്നു ലഹരി വിരുദ്ധ പ്രചാരണത്തിന്റെ മുഴുവൻ ആവേശവും. തോക്കെടുത്തു പ്രതീകാത്മകമായി ​ഷൂട്ട് ചെയ്തതുമുതൽ പ്രസംഗം അവസാനിക്കുന്നതുവരെ ജയസൂര്യയ്ക്കായി കരഘോഷം മുഴങ്ങി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ – ഇരട്ടചങ്കുള്ള സിഎമ്മിന്റെ കൂടെ വേദി പങ്കിടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. രണ്ടു കാര്യങ്ങൾ പറയട്ടെ. ലഹരി ഇവിടെ വിൽക്കരുതെന്നു തീരുമാനിച്ചാൽ മതി എല്ലാ പ്രശ്നവും തീരില്ലേ. അതു സാധ്യമല്ലെന്നറിയാം പക്ഷേ, അതല്ലെ ഏറ്റവും നല്ലത്.

ലഹരി വിൽപന ഒഴിവാക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ നമ്മുക്കു മുന്നിൽ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തിൽ യെസ് എന്നു പറയുന്നതിനെക്കാൾ നല്ലത് നോ എന്നു പറയുന്നതാണ്. എടാ നമ്മൾ ആൺ പിള്ളേർ മണ്ടൻമാരാണ് (സദസിലെ കുട്ടികളെ നോക്കി). പെൺപിള്ളാരെ വളയ്ക്കാൻ വേണ്ടിയാ ആൺകുട്ടികൾ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്റ്റൈലായിട്ടു നിൽക്കുന്നത്.

നിങ്ങൾക്കൊരു കാര്യം അറിയുമോ 95% പെൺകുട്ടികൾക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല. അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരി. ഒഴിച്ചു തരുന്നവനും കത്തിച്ചു നൽകുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നിൽ നമ്മു‌ടെ ആത്മവിശ്വാസം തകർക്കാത്തവനാണു യഥാർഥ ഫ്രണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സേ നോട്ട് റ്റു ഡ്രഗ്‌സ്’ സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആയിരത്തില്‍പരം കുട്ടികളെയും സേനാംഗങ്ങളെയും സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ലഹരിയെ പ്രതീകാത്മകമായി നടന്‍ ജയസൂര്യ തോക്കുകൊണ്ടു ഷൂട്ട് ചെയ്തു.