Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനാണ് റിയൽ ഹീറോ; അഭിനന്ദിച്ച് താരങ്ങളും

jeevan-lal-jose

കുമ്പളങ്ങി സ്വദേശി ജീവനാണ് സമൂഹമാധ്യമങ്ങളിൽ താരം. സ്വന്തം ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ ജീവനെ ‘റിയൽ ഹീറോ’ എന്നാണ് നടൻ വിനയ് ഫോർട്ട് വിശേഷിപ്പിച്ചത്. നടൻ ജോജു ജോര്‍ജ്, ലാൽ ജോസ് തുടങ്ങി പ്രമുഖർ ജീവന് അഭിനന്ദനം നേർന്നു.

കഴിഞ്ഞ ദിവസമാണ് തോപ്പുംപടി പാലത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടിയെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയത്. അര്‍ദ്ധരാത്രി 12.30ഓടെയാണ് സംഭവം.

തോപ്പുംപടിയിലെ ഹോട്ടലിലെ ഡെലിവറി ബോയ് ആണ് ജീവന്‍. ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് തോപ്പുംപടി പാലത്തില്‍ ആൾക്കൂട്ടത്തെ ശ്രദ്ധയില്‍പ്പെട്ടത്. പാലത്തിൽ നിന്നും ആരോ കായലിൽ ചാടിയെന്ന് പറയുന്നുണ്ട്.

ആരും രക്ഷിക്കാനും ശ്രമിക്കുന്നില്ല. ജീവന്‍ നോക്കുമ്പോൾ ഹാർബർ പാലത്തിന്റെ തെക്കുഭാഗത്ത് കായലിൽ ഒരു പൊട്ടുപോലെ കാണാം. അവിടെയാണ് ആൾ കിടക്കുന്നത്. ആണോ, പെണ്ണോ എന്നറിയാനാവില്ല. നല്ല ഇരുട്ട്.

ഇതു കണ്ടയുടന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആ കുട്ടി തന്നെ ആഞ്ഞുതള്ളിയെന്നും ഒടുവിൽ എല്ലാ ശക്തിയുമെടുത്ത് മുടിയിൽ പിടിച്ചാണ് രക്ഷിച്ചതെന്നും ജീവൻ പറയുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ചുമലിലേറ്റി 150 മീറ്ററിലധികം നീന്തി കരക്കെത്തിക്കുകയായിരുന്നു. സാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ച ജീവനെ കേരള പൊലീസ് അഭിനന്ദിച്ചു.

പ്രേമനൈരാശ്യത്തെ തുടർന്ന് രാത്രി സൈക്കിളിൽ വന്ന് പാലത്തിൽ സൈക്കിൾ വച്ച ശേഷം, കായലിലേക്ക് ചാടുകയായിരുന്നു പെൺകുട്ടിയെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.