Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവിന്റെ സിനിമ, മോഹന്‍ലാലിന്റെ വിളി: അരുൺ ഗോപി പറയുന്നു

alarun Mohanlal, Pranav, Arun Gopy

ആദിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകും പ്രണവുമൊത്തുള്ള തന്റെ ചിത്രമെന്ന് അരുണ്‍ ഗോപി. അരുൺ ഗോപിയുടെ ആദ്യ ചിത്രമായിരുന്നു ദിലീപ് നായകനായി എത്തിയ രാമലീല. ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ തിയറ്ററിലെത്തിയ രാമലീല വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്. അരുണ്‍ഗോപി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്

‘ആദിയുടെ റിലീസിന് ശേഷമാണ് പ്രണവിനോട് ഇൗ കഥ പറയുന്നത്. നന്നായി ആലോചിച്ച് തീരുമാനമെടുക്കുന്ന ആളാണ് പ്രണവ്. അദ്ദേഹം ഒരുപാട് ആലോചിച്ചശേഷമാണ് സമ്മതം മൂളിയത്.’ അരുണ്‍ ഗോപി പറയുന്നു. ആദിയോ രാമലീലയോ അല്ല പുതിയ ചിത്രമെന്നാണ് അരുണിന് സിനിമയെ പറ്റിയുള്ള ആദ്യ വാക്ക്.

തീര്‍ത്തും വ്യത്യസ്ഥമായൊരു സിനിമ. ഒാരോ സിനിമയും ഒാരോ ഉത്തരവാദിത്തമാണ്. അത് ആത്മാര്‍ഥയോടെ ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും അരുണ്‍ പറഞ്ഞു. ചിത്രം പ്രഖ്യാപിച്ച ശേഷം മോഹന്‍ലാല്‍ എന്തുപറഞ്ഞുവെന്ന ചോദ്യത്തിന് അരുണിന്റെ മറുപടി ഇങ്ങനെ. ‘ലാല്‍ സാര്‍ വിളിച്ചൊരു ഒാള്‍ ദി ബെസ്റ്റ് പറഞ്ഞു’. അതുതന്നെ പുതിയ ഉൗര്‍ജമാണെന്നാണ് അരുണിന്റെ പക്ഷം.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം