Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യയുടെ മണവാട്ടിയാകാൻ 6 മലയാളികൾ; രണ്ട് പേർ പുറത്ത്

ancy-arya-anu ആൻസി, ആര്യ, അനു

തമിഴ് നടൻ ആര്യയുടെ വധുവിനെ കണ്ടെത്തുവാനുള്ള റിയാലിറ്റി ഷോയ്ക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്. രാഷ്ട്രീയപാർട്ടികളും പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ പ്രോഗ്രാം വലിയ ജനപ്രീതി നേടി മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ.‌‌

ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ ഇന്ത്യയെമ്പാടുമുള്ള 16 പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. ലക്ഷകണക്കിന് പെൺകുട്ടികളിൽ നിന്ന് തിരഞ്ഞെടുത്തവരാണ് ഈ പതിനാറ്പേർ. മത്സരാര്‍ഥികളെ പരിചയപ്പെടുത്തുന്ന ആദ്യ എപ്പിസോഡില്‍ ആര്യ തന്നെയാണ് 16 പേരെയും പരിചയപ്പെടുത്തിയത്. ഇതിൽ ആറുപേർ മലയാളിപെൺകുട്ടികളാണെന്നതാണ് ശ്രദ്ധേയം.

ayeesha അയീഷ

29കാരിയായ ആൻസി, കോട്ടയം സ്വദേശി അനു (20), അയീഷ (28), ദേവസൂര്യ (27), ആലുവ സ്വദേശി സീതാലക്ഷ്മി (25), ശ്രീയ സുരേന്ദ്രൻ (20) എന്നിവരാണ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ. ഇതിൽ ആൻസിയും അനുവും മത്സരത്തിൽ നിന്ന് പുറത്തായി കഴിഞ്ഞു.

shreya ശ്രീയ സുരേന്ദ്രൻ

ഇതിൽ രണ്ടുപേർ സിനിമാനടികളാണ്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് ആ മത്സരാർത്ഥികൾ.

seetha സീതാലക്ഷ്മി

നടി സംഗീതയാണ് ആര്യയ്ക്കൊപ്പം പരിപാടിയുടെ മറ്റൊരു അവതാരക. കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ആര്യ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. ജംഷാദ് സീതിരകത്ത് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

setha-arya-1 ദേവ സൂര്യ