Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.ബി.എസ്.ഇ ചോദ്യപേപ്പറിൽ മമ്മൂട്ടി ചിത്രം

varsham

മലയാള സിനിമയിൽ ഒരു ഉണർവ് കൊണ്ടു വന്ന ചിത്രമായിരുന്നു വർഷം. സൂപ്പർതാരം മമ്മൂട്ടി നായകനായ ചിത്രം നിരൂപക ശ്രദ്ധയോടോപ്പം മികച്ച വാണിജ്യ വിജയവും നേടി. രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മമ്മൂട്ടിയുടെയും സഹതാരങ്ങളുടെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബോക്സ്ഓഫിസ് കീഴടക്കി. മികച്ച മാർക്കറ്റിങ് തന്ത്രങ്ങളും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. 

ആദ്യമായി മലയാള സിനിമയിൽ വാട്സ്ആപ്പിലൂടെ റിലീസ് ചെയ്ത സിനിമാഗാനം വർഷത്തിലെതായിരുന്നു.  "കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ എന്ന ഗാനമായിരുന്നു ചരിത്രത്തിൽ ഇടം നേടിയത്. ഇപ്പോൾ സിബിഎസ്ഇ ഏഴാം ക്ലാസിലെ ജനറൽനോളജഡ് ചോദ്യപേപ്പറിലെ ഒരു ചോദ്യവും ഇതായിരുന്നു. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് വർഷത്തെ പറ്റിയുളള പരിക്ഷാപേപ്പറിലെ ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്..  എം ആർ ജയഗീത എഴുതി ബിജിലാൽ ഈണം നൽകി സച്ചിൻ വാര്യർ ആലപിച്ച ഗാനം മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്. ഹിറ്റ് ചാർട്ടിലും ഗാനം ഇടം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.