Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമരം; പ്രേക്ഷക പ്രതികരണം

poomaram-review-audience-1

മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ഒടുവില്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ, ദുൽക്കർ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമാരംഗത്തെ നിരവധിപേർ ചിത്രത്തിന് ആശംസകള്‍ നേർന്നു.

poomaram-review-audience

പൂമരത്തിന്റെ ആദ്യ ഷോ കാണാൻ നിവിൻ പോളിയും തിയറ്ററിലെത്തി. കൊച്ചി മൾടിപ്ലക്സിലാണ് നിവിൻ സിനിമ കാണുന്നത്. അച്ഛൻ ജയറാമിനും അമ്മ പാർവതിക്കുമൊപ്പം എറണാകുളം പത്മ തിയറ്ററിൽ ഇരുന്നാകും കാളിദാസ് പൂമരം കാണുക. ഇവർക്കൊപ്പം പൂമരം സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരും തിയറ്ററിലുണ്ടാകും.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.