Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുപാട് ട്രോളി, മാപ്പാക്കണം; മറുപടിയുമായി കാളിദാസ്

trill-kai

പൂമരം സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ റിലീസ് നീട്ടിയതുമൂലം ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന സിനിമയാണ് പൂമരം.

അതിനിടെ സിനിമയ്ക്കും തനിക്കും നേരെ വരുന്ന കമന്റുകൾക്ക് രസകരമായ മറുപടി നൽകി കാളിദാസും പ്രേക്ഷകരുടെ ഇഷ്ടം നേടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രോളുകൾ പ്രേക്ഷകർക്കായി പങ്കുവക്കാനും ഒരുമടിയും താരത്തിനില്ലായിരുന്നു. ഇതെല്ലാം ആത്മവിശ്വാസത്തോടെ സിനിമയുടെ നല്ലതിനായി മാത്രം കണ്ടായിരുന്നു കാളിദാസന്റെ മുന്നേറ്റം.

സിനിമ റിലീസ് ചെയ്തപ്പോഴും ട്രോളന്മാരെ പ്രശംസിക്കാൻ അദ്ദേഹം മറന്നില്ല. ഇവർ കാരണമാണ് ഈ ചിത്രത്തിന് ഇത്രയും ഹൈപ്പ് കിട്ടിയതെന്നും വളരെ ക്രിയേറ്റിവ് ആണ് ഇവരെന്നും കാളിദാസ് അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ട്രോളന്മാരെല്ലാം ഒരു സിനിമ സംവിധാനം ചെയ്താൽ നന്നായിരിക്കുമെന്നും കാളിദാസ് അഭിപ്രായപ്പെട്ടു. കാളിദാസന്റെ ഈ പ്രശംസയ്ക്ക് അഭിനന്ദന ട്രോളുമായാണ് പിന്നീട് ഇവർ എത്തിയത്. ഒരുപാട് ട്രോളിയിട്ടുണ്ട് മാപ്പാക്കണം എന്നൊക്കെയുള്ള രസകരമായ പോസ്റ്റുകൾ കാളിദാസന്റെ പേജിൽ നിറഞ്ഞു. ചെറുചിരിയോടെയാണ് താരം ഇതിന് മറുപടി നൽകിയത്.