Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നെറികെട്ട പരിപാടി; ഇവരുടെ ലക്ഷ്യം ദിലീപേട്ടനും, കമ്മാരസംഭവവും

kammarasambhavam-poster

പുതിയ സിനിമകൾ തിയറ്ററിലെത്തുമ്പോൾ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകർക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് ഫാൻസിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ടുകൾ പ്രചരിച്ചത്.

എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി.

ദിലീപ് ഫാൻസ് അസോസിയേഷന്റെ കുറിപ്പ്–

വീണ്ടും.... !!!!! ആണും പെണ്ണും കെട്ടവന്മാർ പണി തുടങ്ങി.... കേരളത്തിൽ കഴിഞ്ഞ 17 വർഷത്തോളമായി ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ആൾ കേരളാ ദിലീപ് ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ...

ഇന്ന് വരെ ഒരു ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല ചെയ്യുകയുമില്ല...!ഫാൻസ്‌ പ്രവർത്തനങ്ങളുമായി തീയേറ്ററുകളിൽ ഇന്നുവരെ മറ്റു താരങ്ങളെയോ താരങ്ങളുടെ സിനിമകളെയോ കൂവി തോൽപിക്കാനോ പോസ്റ്ററുകൾ, ഫ്ലെക്സുകൾ കീറുവാനോ ശ്രമിച്ചിട്ടില്ല ആ രീതിയിൽ ഉള്ള സംസ്കാരം വളർത്താനും ശ്രമിച്ചിട്ടില്ല..

ഈ അടുത്ത ദിവസങ്ങളിൽ ദിലീപ് ഫാൻസ്‌ വാട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ മറ്റുള്ള നടന്മാരെയും അവരുടെ സിനിമകളെയും കുറിച്ച് മോശമായിട്ടുള്ള ചർച്ചകൾ നടത്തുകയും അതിന്റെയൊക്കെ സ്ക്രീൻ ഷോട്ട് എടുത്തു സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും അതു വഴി ദിലീപേട്ടനെയും ദിലീപ് ഫാൻസിനെയും മോശമായി പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക അതാണ് ഈ ആണും പെണ്ണും കെട്ടവന്മാരുടെ തന്ത്രം..... ?

ഈ ഹിജഡകളുടെ പ്രധാന ലക്ഷ്യം ദിലീപേട്ടനും, കമ്മാരസംഭവം എന്ന ചിത്രവുമാണ് ഈ നെറികെട്ട പരിപാടി തുടങ്ങിയിട്ട് നാളേറെയായി ദിലീപേട്ടന്റെ പുതിയ ചിത്രം റിലീസ് ആകുന്ന സമയത്താണ് ഇതു മൂർതന്യാവസ്ഥയിൽ എത്തുന്നത് ഇപ്പോൾ അവർക്ക് അവരുടെ സ്ഥിരം വാർത്ത എന്തായാലും പൊക്കിക്കൊണ്ട് വരാൻ കഴിയില്ല അപ്പോൾ ഇതുപോലുള്ള പലവർത്തകളും ഇനിയും പ്രതീക്ഷിക്കാം.... 

ദിലീപ് എന്ന ജനപ്രിയ നായകന്റെ ജനപ്രിയത കുറയ്ക്കാൻ ഇതുപോലുള്ള വാർത്തകൾ ഉണ്ടാക്കിയാൽ കുറയില്ലായെന്നു നിനക്കൊന്നും ഇതുവരെ മനസിലായില്ലേ .. ?

നീയൊക്കെ എത്രത്തോളം ഇടിച്ചു താഴ്ത്താൻ നോക്കുമോ അതിന്റെ ഇരട്ടിയുടെ ഇരട്ടി ജനപ്രിയതയുടെ തിരിച്ചു വന്ന ചരിത്രമേ മലയാളികളുടെ സ്വന്തം ജനപ്രിയ നായകനുള്ളൂ....