Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രസംയോജകൻ ടി.ആര്‍ ശേഖര്‍ അന്തരിച്ചു

t-r-sekhar

ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന ചിത്രസംയോജകൻ ടി.ആര്‍ ശേഖര്‍ (81) അന്തരിച്ചു. മണിച്ചിത്രത്താഴും മൈ ഡിയര്‍ കുട്ടിച്ചാത്തനും ഉള്‍പ്പെടെയുള്ള സിനിമകളുടെ എഡിറ്റര്‍. ഫാസില്‍ സിനിമകളുടെ സ്ഥിരം ചിത്രസംയോജകനായിരുന്നു. ഗോഡ്ഫാദര്‍, റാം ജി റാവ് സ്പീക്കിംഗ് ഉള്‍പ്പെടെ സിദ്ദീക്ക് ലാല്‍ ടീമിന്റെ സിനിമകളുടെയും എഡിറ്റര്‍.

കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇരുന്നൂറോളം സിനിമകളിൽ പ്രവർത്തിച്ചു. ആദ്യ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു, ആദ്യ 70എംഎം ചിത്രം പടയോട്ടം എന്നിവയുടെയും ചിത്രസംയോജകനായിരുന്നു ശേഖര്‍.

2004ല്‍ ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് ആണ് അവസാനം ജോലി ചെയ്ത മലയാളചിത്രം. തമിഴിൽ സിദ്ദിഖ് സംവിധാനം ചെയ്ത സാധു മിറണ്ടാ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിൽ നിന്നും വിരമിച്ചു. ട്രിച്ചിയിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.