Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ, 30കാരിയായ പ്രഭയായി മഞ്ജു; ലുക്ക് പുറത്ത്

manju-odiyan-movie ചിത്രത്തിന് കടപ്പാട്: നിക്ക് ഉട്ട് ഫെയ്സ്ബുക്ക് പേജ്

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് നടക്കുകയാണ്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. 

manju-odiyan-movie-3 ചിത്രത്തിന് കടപ്പാട്: നിക്ക് ഉട്ട് ഫെയ്സ്ബുക്ക് പേജ്

ഇപ്പോഴിതാ സിനിമയിലെ മഞ്ജു വാരിയറിന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയൻ ലൊക്കേഷനിലെത്തിയിരുന്നു.

manju-odiyan-movie-5 ചിത്രത്തിന് കടപ്പാട്: നിക്ക് ഉട്ട് ഫെയ്സ്ബുക്ക് പേജ്

ഒടിയന്‍ സിനിമയുടെ ചിത്രീകരണതിരക്കിലുളള മോഹന്‍ലാല്‍ നിക്കിനെ സ്വീകരിച്ചു..ഒപ്പം ചേര്‍ത്തു നിര്‍ത്തിയും സെല്‍ഫിയെടുത്തും നിക്ക് ഉട്ടായിരുന്നു പിന്നെ ലൊക്കേഷനിലെ താരം. ലൊക്കേഷൻ ചിത്രങ്ങൾ തന്റെ പേജിലൂടെ നിക്ക് പങ്കുവെയ്ക്കുകയും ചെയ്തു.

manju-odiyan-movie-1 ചിത്രത്തിന് കടപ്പാട്: നിക്ക് ഉട്ട് ഫെയ്സ്ബുക്ക് പേജ്

വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.

manju-odiyan-movie-7 ചിത്രത്തിന് കടപ്പാട്: നിക്ക് ഉട്ട് ഫെയ്സ്ബുക്ക് പേജ്
manju-odiyan-movie-6 ചിത്രത്തിന് കടപ്പാട്: നിക്ക് ഉട്ട് ഫെയ്സ്ബുക്ക് പേജ്