Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലീസിന് മുമ്പേ പറന്നുയർന്ന് ‘പഞ്ചവർണതത്ത’

panchavarnathatha-movie

ജയറാം നായകനാകുന്ന പഞ്ചവർണതത്ത റിലീസിന് മുമ്പേ പറന്നുതുടങ്ങി. അതെ പഞ്ചവർണതത്ത ഇനി കേരളത്തിന്റെ നിരത്തുകളിലൂടെയും പറക്കും. അതും കെഎസ്ആർടിസി ബസുകളിലൂടെ.

കുറച്ച് വർഷങ്ങളായി കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഒരിടക്കാലത്ത് കെഎസ്ആര്‍ടിസിയില്‍ സിനിമാ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല, പരസ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഇടാക്കുന്ന തുക സിനിമാക്കാര്‍ക്ക് താങ്ങാന്‍ കഴിയാതിരുന്നതാണ് ഇതിന് കാരണമായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കെഎസ്ആര്‍ടിസിയില്‍ സിനിമാ പരസ്യങ്ങള്‍ തിരിച്ചുവരികയാണ്.

Panchavarna Thatha Location Video

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയിൽ ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

panchavarnathatha-movie-1

രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.