Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആരുമില്ലേ’; ധർമജൻ ആദ്യമായി ലൈവിൽ

dharmajan-live

മലയാളത്തിന്റെ പ്രിയഹാസ്യതാരം ധർമജൻ അഭിനയിക്കുന്ന രണ്ട് സിനിമകളാണ് നാളെ റിലീസിനെത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പയും വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം വികടകുമാരനും. രണ്ടു ചിത്രങ്ങളുടെയും വിശേഷങ്ങൾ പങ്കുവെയ്ക്കാനാണ് താരം ഫെയ്സ്ബുക്ക് ലൈവിലെത്തിയത്.

എന്നാൽ രണ്ട് തവണ ലൈവിൽ വന്ന് പരാജയപ്പെട്ട ശേഷം മൊബൈലിന് സിഗ്നൽ ഉള്ള സ്ഥലത്ത് വന്നപ്പോഴാണ് സംഭവം ശരിയായതെന്ന് ധർമജൻ പറയുന്നു. ധർമജൻ തന്നെ നിർമിക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് താരം. വിഷ്ണു ഉണ്ണികൃഷ്ണനും പിന്നീട് ധർമജനൊപ്പം വിശേഷങ്ങൾ പറയാൻ എത്തുകയുണ്ടായി.

വികടകുമാരൻ വിശേഷങ്ങളുമായി ലൈവിൽ വന്ന സുന്ദരിമാർ

Location Live Video With Dharmajan Bolgatty