Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ഷോട്ട് മാത്രം; പിഷാരടി നൽകിയ പ്രതിഫലം ‘ഒരു കഷ്ണം തേങ്ങ’

pisharadi

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത റിലീസിനൊരുങ്ങുകയാണ്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അഭിയിക്കാനെത്തിയ അതിഥിതാരത്തെ പിഷാരടി പരിചയപ്പെടുത്തുകയുണ്ടായി. ഒരു ഷോട്ടിൽ മാത്രമെത്തിയ താരത്തിന് സംവിധായകൻ നൽകിയ പ്രതിഫലം, ഒരു കഷ്ണം തേങ്ങയും.

പഞ്ചവർണതത്തയിൽ മൃഗങ്ങളും താരങ്ങളാണ്. അതിൽ ഒറ്റഷോട്ടിൽ മാത്രം അഭിനയിച്ചത് ഒരു എലിയാണ്. ‘ഒരു ഷോട്ടിൽ അഭിനയിക്കാൻ വന്നു സംവിധായകന്റെ തലയിൽ കയറിയ വിരുതൻ .....പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ !!’–എലിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിഷാരടി പറഞ്ഞു.

രസകരമായ കമന്റുകളാണ് പിഷാരടി പോസ്റ്റ് െചയ്ത ചിത്രത്തിന് താഴെ വരുന്നത്. അതിൽ ഒരു കമന്റ് ഇങ്ങനെ–‘തലയിൽ നിന്ന് തന്നെ ആണ് പ്രതിഫലം വാങ്ങിയതെങ്കിൽ തേങ്ങ ആയിരിക്കില്ല പിണ്ണാക്ക് ആയിരിക്കും.’ ഈ കമന്റിന് മറുപടിയുമായി പിഷാരടിയും എത്തി.  ‘നിന്നെ ഞാൻ ബോംബെ അധോലോകത്തിലേക്കു ക്ഷണിക്കുകയാണ്.’ ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി.