Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലംബോർഗിനിയും മല്ലികയാന്റിയും’; സുഹൃത്തിന്റെ കുറിപ്പിന് നന്ദി പറഞ്ഞ് ഇന്ദ്രജിത്തും

indran-mallika

പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയപ്പോൾ ലഭിച്ച പബ്ലിസിറ്റിയെക്കാൾ വലുതായിരുന്നു അമ്മ മല്ലികാ സുകുമാരൻ മോശം റോഡിനെക്കുറിച്ച് പറഞ്ഞപ്പോൾ ലഭിച്ചത്. സമൂഹമാധ്യമങ്ങൾ മല്ലികയുടെ പ്രസ്താവന ആഘോഷമാക്കി. റോഡ് മോശമായതിനാല്‍ മക്കള്‍ വിലകൂടിയ കാറുകള്‍ ഓടിച്ചുവരാറില്ല എന്ന വാക്കില്‍ പിടിച്ചാണ് ട്രോളന്മാർ ആഘോഷമാക്കിയത്. എന്നാൽ, റോഡ് ടാക്സ് അടയ്ക്കുന്ന വ്യക്തിക്ക് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പറയാൻ അവകാശമുണ്ടെന്ന് പറഞ്ഞ് മല്ലികയെ പിന്തുണയ്ക്കാൻ ഒട്ടേറെപ്പേരുണ്ടായിരുന്നു. മല്ലിക ഹുങ്കു പറയുന്ന സ്ത്രീ അല്ല, മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും പറഞ്ഞ് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, മല്ലിക സുകുമാരന്‍ എന്ന അമ്മയെയും അവരിലെ നന്മയേയും കുറിച്ച് പറയുകയാണ് പൃഥ്വിയുടേയും ഇന്ദ്രന്റേയും ഒപ്പം സ്കൂളിൽ ‍പഠിച്ച  ഡോ. ഗണേഷ് മോഹൻ. ഗണേശിന്റെ വാക്കുകൾക്ക് ഇന്ദ്രജിത്തും നന്ദി പറഞ്ഞെത്തി.

ഡോ. ഗണേഷ് മോഹന്റെ കുറിപ്പ് വായിക്കാം

ലംബോർഗിനിയും മല്ലികയാന്റിയും

എന്റെ പത്താം ക്ലാസ്സിലെ പരീക്ഷാ ഫലം മദ്രാസിലെ C.B.S.E ഓഫീസിൽ നിന്നും പോയി കണ്ടുപിടിച്ചു എന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു എന്നെ വിളിച്ചറിയിച്ചത് മല്ലികയാന്റിയാണ്.

മാർക്ക് കുറവായിരുന്നു, തലങ്ങും വിലങ്ങും പള്ളു കേട്ട എന്റെ ചെവിയിൽ അന്ന് അവർ സ്നേഹത്തോടെ പറഞ്ഞത് ഇന്നും ഉണ്ട്..." മോനെ പോട്ടെ സാരമില്ല "

അന്ന് ഞാൻ പഠിച്ചിരുന്ന സൈനിക സ്കൂളിൽ വല്ലപ്പോഴും മാത്രമേ വീട്ടിൽ നിന്ന് വരുന്നവർക്ക് പ്രവേശനം നൽകാറുള്ളൂ,

ഇന്ദ്രനെയും രാജുവിനെയും കാണാൻ അവർ വരുമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും അവർ എപ്പോഴും കരുതും. പന്തിയിൽ മക്കളോട് ഒരു പക്ഷപാതവും അവർ കാട്ടിയിരുന്നില്ല.

സുകുമാരൻ എന്ന ഒരു വല്യ മനുഷ്യന്റെ സഹധർമിണി.....ഞാൻ അറിഞ്ഞടത്തോളം വളരെ ധൈര്യവും, ശുഭാപ്തി വിശ്വാസവും ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത വ്യക്തി.

അടുത്തുനിന്നും ദൂരെ നിന്നും ഞാൻ അവരെ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.. മനസിലായത് ഇത്ര മാത്രം...ജീവിതത്തിന്റെ വലിയ തീച്ചൂളകളിൽ ഉരുകുമ്പോളും മക്കളെ തന്റെ ചിറകിനടിയിൽ സംരക്ഷിച്ചു ഉയർന്നു പറന്ന അമ്മ.ആ അമ്മയ്ക്ക് മക്കളുടെ വിജയത്തിൽ നാലാളറിയെ സന്തോഷിക്കാൻ എല്ലാ അവകാശവും ഉണ്ട്..

പിന്നെ ലംബോർഗിനി, അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോർഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്...പിന്നെ ഈ ലംബോർഗിനി..ഫുൾ ടാക്സ് അടച്ച ഇവൻ ആണുങ്ങൾക്കുള്ളതാണ്..

" ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രേയേയുള്ളു ... സിംപിൾ "

(വെറും 12 രൂപ ദിനം പ്രതി ഭക്ഷണ അലവന്സുണ്ടാർന്ന ഞങ്ങൾക്ക് അവർ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനോട് പറഞ്ഞ് അഞ്ചു രൂപാ കൂട്ടി 17 രൂപയാക്കി എന്നിട്ടു ആ കാശിനു പട്ടാളക്കാരെ അനുസരിപ്പിച്ചു സ്കൂളിലെ 500 പിള്ളേർക്ക് ദിവസേന ഒരു കവർ മിൽമ പാൽ വാങ്ങി തന്നിട്ടുണ്ട്....മല്ലികായാന്റി ദ് ഗ്രേറ്റ്‌, ആ നന്ദി കാട്ടിയതാണെന്നു കരുതിയാൽ മതി...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.