Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയുടെ കൂട്ടുമായി പഞ്ചവർണതത്ത; ട്രെയിലർ

panchavarna-thatha-trailer

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലർ പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്നു. ചിരിയുടെ മാലപ്പടക്കവുമായാണ് ട്രെയിലറിന്റെ വരവ്. 

PANCHAVARNA THATHA ​| OFFICIAL TRAILER | Ramesh Pisharody | Jayaram | Kunchacko Boban

മേക്കോവറിൽ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചൻ എത്തുന്നു. അനുശ്രീയാണ് നായിക. ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നു.

രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.