Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും മഞ്ജുവും അപർണയും; നീരജ് മാധവിന്റെ വിവാഹ റിസപ്ഷൻ

neeraj-wedding-reception

താരനിരയുടെ ആഘോഷത്തിൽ നടന്‍ നീരജ് മാധവിന്റ വിവാഹറിസപ്ഷൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളസിനിമാലോകത്തെ നിരവധി ആളുകൾ പങ്കെടുത്തു.

Neeraj Madhav and Deepthi's Wedding Reception At kochi

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മാർച്ച് 16നായിരുന്നു വിവാഹനിശ്ചയം. 

Neeraj Madhav & Deepthi Wedding Reception At Kochi

ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നീരജിന്‍റെ വെഡിംഗ് റിസപ്പ്ഷന്‍ വീഡിയോ കാണാം - Neeraj Madhav Marriage Wedding Reception Video

നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയില്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെ നായകനായും താരം എത്തി. ബിജു മേനോൻ ചിത്രമായ റോസാപ്പൂവിലാണ് അവസാനമായി എത്തിയത്.

Neeraj Madhav’s Wedding reception

Neeraj Dance

related stories