Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതി ഷേണായി വിവാഹിതയായി

samskruthy

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി.

Actress Samskruthy Shenoy Marriage Wedding video

വേഗം എന്ന ചിത്രത്തിൽ നായികയായെത്തി പിന്നീട് അനാർക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന പ്രിയഗാനത്തിലൂടെ മലയാളികളുടെ മനസിൽ കയറിയ നടിയാണ് സംസ്കൃതി. മലയാളത്തിനൊപ്പം മറുഭാഷാ ചിത്രങ്ങളിലും തിളങ്ങി.

ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ‘മരുഭൂമിയിലെ ആന’യാണ് സംസ്കൃതിയുടെ അവസാന റിലീസ്. മികച്ച ക്ലാസിക്കൽ നർത്തകിയും മോഡലുമാണ് സംസ്കൃതി.