Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീയുടെ ഓട്ടോയിൽ യാത്രക്കാരനായി പി.സി ജോർജ്

anusree-pc-george

സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷ എന്ന സിനിമയിൽ ഓട്ടോഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. നേരത്തെ സിനിമയ്ക്ക് വേണ്ടി ഓട്ടോ ഓടിക്കാൻ പഠിക്കുന്ന അനുശ്രീയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അനുശ്രീയുടെ ഓട്ടോയിൽ അതിഥിയായി എത്തിയത് പി.സി. ജോർജ് എം എൽഎ.

ഷൂട്ടിങ് ലൊക്കേഷനടുത്തുള്ള പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ സുരേഷ് ഗോപി എം.പി, പി.കെ ശ്രീമതി എം.പി,  പി.സി. ജോർജ് എംഎൽഎ, കെ. സുധാകരൻ എന്നിവരാണ് യാദ്യശ്ചികമായി ഓട്ടർഷ സെറ്റിൽ അതിഥികളായി എത്തിയത്. പി.സി ജോർജ് ഓട്ടോയിൽ കയറി സംവിധായകനുമായി വിശേഷങ്ങൾ പങ്കിട്ടു.

ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. അനുശ്രീയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും അത്തരം രംഗങ്ങൾ ചിത്രീകരിക്കുക. ഇതിനായി ഇന്ത്യയിൽതന്നെ ആദ്യമായി പുത്തൻ സാങ്കേതിക വിദ്യയാണ് സംവിധായകൻ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.