Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളികളാണോ രാമലീല വിജയിപ്പിച്ചത്; വിമർശകരെ ട്രോളി ദിലീപ്

dileep-ramaleela-speech

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിവാദങ്ങള്‍ക്കൊടുവിലാണ് രാമലീല എന്ന ദിലീപ് ചിത്രം റിലീസ് ചെയ്ത് വലിയ വിജയം നേടിയത്. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് ശേഷവും വിമർശകർ രംഗത്തുവന്നു. തിയറ്ററിൽ ആളില്ലാത്തതുമൂലം ബംഗാളികളെ കയറ്റിയാണ് ചിത്രം വിജയപ്പിച്ചതെന്നുവരെ വിമർശനം ഉയർന്നു. ഇപ്പോഴിതാ ഇതിന് തക്കമറുപടിയുമായി ദിലീപ്. രാമലീലയുടെ വിജയാഘോഷചടങ്ങിലായിരുന്നു ദിലീപിന്റെ മറുപടി.

Dileep Ramaleela

‘രാമലീലയുടെ റിലീസ് സമയത്ത് ടോമിച്ചായൻ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കരബന്ധമാണെന്ന് കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.’ ദിലീപ് പറഞ്ഞു.

നാട്ടുകാരില്ലെങ്കിൽ പിന്നെ ഇവരെക്കയറ്റിയല്ലേ പറ്റൂ എന്ന് തമാശരൂപേണ ടോമിച്ചനും മറുപടിയായി പറഞ്ഞു.