Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചവർണതത്ത; പ്രേക്ഷക പ്രതികരണം

panchavarna-thatha-movie

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത തിയറ്ററുകളിൽ. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

വിഷ്ണു ആർ മേനോൻ: മാസ്സ് കൂൾ ജയറാം എന്ന രൂപത്തിൽ നിന്ന് നടൻ ജയറാം എന്ന രൂപത്തിലേക്ക് പരകായപ്രവേശം ചെയ്ത ജയറാമേട്ടനും റൊമാന്റിക് ഹീറോ ചാക്കോച്ചനും ഒന്നിച്ചഭിനയിച്ച പഞ്ചവർണതത്ത കുടുംബസദസുകൾക്കു വളരെ അധികം ഇഷ്ട്ടപെടുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫാമിലി ഓഡിയൻസിനെ കയ്യിലെടുക്കാൻ തക്ക പ്രാപ്തിയുള്ളവനാണ് താൻ എന്ന് ഇതിന്റെ സംവിധായകനായ രമേശ് പിഷാരടി ഈയൊരു ചിത്രം കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെ വെറും നർമത്തിൽ ചാലിച്ച ഒരു സാധാരണ കഥയുമായി വരുന്ന പഞ്ചവർണതത്ത പക്ഷെ ക്ലൈമാക്സ് അടുക്കുമ്പോഴേക്കും വളരെ സെന്റിമെന്റൽ ആവുന്നുമുണ്ട്. ജയറാമേട്ടന്റെ മികച്ച ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. കുടുംബങ്ങൾക്കും കുട്ടികൾക്കും ശരിക്കും മനസ്സറിഞ്ഞ് ചിരിക്കാൻ ഉള്ള ഒരു പടം തന്നെയാണ് ഈ വിഷുവിനു പഞ്ചവർണതത്ത.

പ്രവീൺ വില്യം: അനുഭവഞ്ജാനം എന്നത്‌ എത്രത്തോളം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് രമേഷ്‌ പിഷാരടി ഇതിനോടകം തെളിയിച്ചിരിക്കുന്നു !! തുടക്കം മോശമായില്ല.ഗംഭീരം !! 

മേക്കോവറിൽ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ,ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചൻ എത്തുന്നു. അനുശ്രീയാണ് നായിക. ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നു.

രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.