Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി പ്രിയ വാരിയരുടെ ആദ്യ പരസ്യം; വിഡിയോ

priya-p-warrier-ad

ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ആണ് ഇന്റർനെറ്റ് ലോകത്തെ പുത്തൻ സെൻസേഷൻ. സാമൂഹികമാധ്യമങ്ങളിൽ മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പ്രമുഖബിസിനസ്സ് ബ്രാൻഡുകളുടെയും പ്രിയതാരമാണ്. ഇപ്പോഴിതാ നടിയുടെ ആദ്യപരസ്യവിഡിയോ പുറത്തിറങ്ങിയിരിക്കുന്നു.

Nestle MunchMyT20 Malayalam

തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പുതിയ പരസ്യം റിലീസ് ചെയ്തിരിക്കുന്നത്. നിലവിൽ അരകോടി ആളുകളാണ് ഇൻസ്റ്റാഗ്രമിൽ പ്രിയയെ പിന്തുടരുന്നത്. മലയാളത്തിൽ തന്നെ ഇൻസ്റ്റാഗ്രമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രിയ.

Nestle MUNCH MyT20 Tamil

പ്രമോഷന്‍ മാത്രമല്ലാതെ പരസ്യവരുമാനവും പ്രിയയെ തേടിയെത്താൻ തുടങ്ങി. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാകും ഇനി പ്രിയ പ്രതിഫലം കൈപ്പറ്റുന്നത്.

Nestle MunchMyT20

ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

Nestle MunchMyT20 Kannada

ഇപ്പോള്‍ തന്നെ പ്രമുഖ ബാൻഡുകൾ പ്രിയയെ ലക്ഷ്യംവച്ച് രംഗത്തെത്തി കഴിഞ്ഞു. ഒരു പോസ്റ്റിന് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ മാത്രം ഇരുപതിനായിരത്തിന് മുകളിൽ.

Nestle MunchMyT20 Bengali

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപയാണ് പ്രിയ വാങ്ങുന്നതെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നു. പല ബോളിവുഡ് താരങ്ങളും ഇത്തരത്തില്‍ അവരുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജുകള്‍ വഴി പ്രൊമോഷന്‍ നടത്താറുണ്ട്. എന്നാല്‍ മുൻനിര ബോളിവുഡ് താരങ്ങള്‍ പോലും പ്രിയ പ്രകാശ് വാര്യര്‍ വാങ്ങുന്ന അത്രയും പണം വാങ്ങാറില്ലെന്നും ഇവർ പറയുന്നു.

വിരാട് കോഹ്‌ലി അടക്കമുള്ള നിരവധി താരങ്ങള്‍ ഇത്തരത്തില്‍ നിരവധി ഉൽപന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്. അതെല്ലാം പ്രമോഷനൽ പോസ്റ്റുകളായിരിക്കും.