Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്കും നിവിനുമൊപ്പം മെഗാ പ്രോജക്ടുകളുമായി വൈശാഖ്

mammootty-vyshakh-nivin

മലയാളത്തിലെ ഏറ്റവും വിലകൂടിയ സംവിധായകൻ എന്ന വിശേഷണത്തിനുടമയാണ് വൈശാഖ്. മലയാള സിനിമ സ്വപ്നം കണ്ടിരുന്ന നൂറു കോടി നമുക്ക് സമ്മാനിച്ച ഹിറ്റ് മേക്കർ. പുലിമുരുകന്റെ ചരിത്രവിജയത്തിനു ശേഷം ചെറിയ ഇടവേളയിലായിരുന്ന വൈശാഖ് 2018ൽ വീണ്ടും സജീവമാകുകയാണ്. ഇടവേളയിൽ നിർമിച്ച ഇരയുടെ വിജയത്തിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് വൈശാഖ് തന്റെ സംവിധാന സംരംഭത്തെക്കുറിച്ച് മനോരമ ഓൺലൈനോട് പറയുന്നു. 

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന രാജ 2 ആണ് 2018 ൽ ആദ്യം ചിത്രീകരണം ആരംഭിക്കുക. നെൽസൺ ഐപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ , നെൽസൺ ഐപ്പ് ആണ് രാജ 2 നിർമിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചന നിർഹിക്കുന്ന രാജ 2 ജൂലൈ മാസത്തിൽ ചിത്രീകരണം ആരംഭിക്കും. ആദ്യഭാഗം പോലെ ഒരു മാസ് എന്റെർടെയ്‌നർ ആയിരിക്കും രാജ 2 എന്ന് വൈശാഖ് പറഞ്ഞു.

അതേ സമയം രാജ 2 ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് ശേഷം , സെപ്റ്റംബർ ആദ്യവാരത്തോടെ യങ് സൂപ്പർ സ്റ്റാർ നിവിൻ പോളിയുമൊത്തുള്ള ആദ്യ ചിത്രത്തിന്റെ ചിത്രീകരണവും വൈശാഖ് ആരംഭിക്കും. തനിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് നിവിൻ പോളിയുമൊത്തുള്ള ആദ്യ പ്രോജക്ട് എന്ന് വൈശാഖ് പറഞ്ഞു. ക്യാംപസ് പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ലൗ സ്റ്റോറിയാണ് നിവിനുമൊത്തുള്ള ഈ ചിത്രം. യുവനിരയിൽ നിന്നും ആദ്യമായി ഒരു ഹീറോ ഔട്ട് ആൻഡ് ഔട്ട് മാസ് സിനിമ ചെയ്യുകയാണ്. ഹ്യൂമർ , ആക്ഷൻ , പ്രണയം എന്നിവ കൃത്യമായി നിറച്ച തികഞ്ഞ ഫാമിലി എന്റെർടെയ്നറായിരിക്കും ഇത്. ഉദയ്കൃഷ്ണ തന്നെയാണ് തിരക്കഥ. 

വൈശാഖ മൂവിസിന്റെ ബാനറിൽ വൈശാഖ് രാജൻ ഈ ചിത്രം നിർമിക്കുന്നു. നിവിൻ പോളി ചിത്രം പൂർത്തിയാക്കിയ ശേഷം വൈശാഖ് , മമ്മൂട്ടിയുടെ രാജ 2 വിന്റെ അവസാന ഷെഡ്യൂൾ ആരംഭിക്കും. രണ്ട് ചിത്രങ്ങളുടെയും തിരക്കഥ പൂർത്തിയായതായി വൈശാഖ് അറിയിച്ചു. മറ്റ് രണ്ട് സർപ്രൈസ് പ്രോജക്ടുകളുടെ പ്രഖ്യാപനവും ഉടനെ ഉണ്ടാകും.  ഇപ്പോൾ കാത്തിരിക്കാം തിയറ്ററുകൾ ഇളക്കി മറിക്കുന്ന രണ്ട് മാസ് ഹിറ്റുകൾക്കായി.