Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹസിച്ചവരോട്, ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി ലേലം 2വിൽ

Lelam-2

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്​ഷൻ ത്രില്ലറുകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം വരുന്നു. രൺജി പണിക്കർ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനം നിഥിൻ രൺജി പണിക്കർ. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി തന്നെ എത്തുന്നു.

രൺജി പണിക്കർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രൺജി പണിക്കർ തന്നെയാണ് സിനിമയുടെ നിർമാണം. ചിത്രത്തിലേക്ക് താരങ്ങളെ േതടിയുള്ള കാസ്റ്റിങ് കോൾ വിളിച്ചിട്ടുണ്ട്്.

നേരത്തെ ലേലം 2വിൽ നിന്നും സുരേഷ് ഗോപിയെ മാറ്റിയെന്നും അദ്ദേഹത്തിന്റെ സിനിമാകരിയർ അവസാനിച്ചുവെന്നും പ്രചരണം ഉണ്ടായിരുന്നു. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ സുരേഷ് ഗോപി വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്ന സിനിമ കൂടിയാകും ലേലം 2.

മമ്മൂട്ടി ചിത്രമായ കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേലം 2. നിഥിന്റെ അച്ഛന്‍ രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ലേലം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.