Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പയ്യന്‍ ജീവിതത്തിലേക്ക്: പൂർണിമ ഇന്ദ്രജിത്ത്

poornima-indrajith

താരകുടുംബത്തിലെ മരുമകളാകും മുമ്പേ മോഡലിങ്ങിലും സിനിമാ സീരിയല്‍ രംഗത്തും തിരക്കുള്ള നടിയാണ് പൂര്‍ണിമ. വെള്ളിത്തിരയിലെത്തിയില്ലെങ്കിലും ഇന്ദ്രജിത്തും പൃഥ്വിരാജും അന്ന് താര ദമ്പതികളുടെ മക്കളായി എല്ലാവര്‍ക്കും സുപരിചിതര്‍. ഇന്ന് തിരക്കുള്ള നടനാണ് ഇന്ദ്രനെങ്കിലും അന്ന് പക്ഷെ ആദ്യമായി കാണുന്നത് അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ സീരിയല്‍ ലൊക്കേഷനിലെത്തിയപ്പോഴാണെന്ന് പൂര്‍ണിമ പറയുന്നു. അന്ന് ആ പയ്യന്‍ തന്നെ ശ്രദ്ധിച്ചതും അവസാനം  ജീവിതത്തിലേക്ക് ക്ഷണിച്ചതും അപ്രതീക്ഷിതമെന്ന് പറയുകയാണ് പൂര്‍ണിമ.  ഒരു ചാനല്‍ പരിപാടിയിലാണ് പൂര്‍ണിമ തന്റെ പ്രണയകഥ പറഞ്ഞത്. 

‘ഈ കഥ അമ്മയുടെ കാഴ്ചപ്പാടില്‍ കേള്‍ക്കണം. വലിയ കോമഡിയാണ്. പെയ്‌തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. ഇന്ദ്രന്റെ അമ്മയുടെ ഒപ്പം ഞാന്‍ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുമ്ബോള്‍ ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നു. അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത് മല്ലിക സുകുമാരന്റെ മകനാണെന്ന്.’

‘അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങള്‍ എന്റെ മനസ്സിലുണ്ട്. ആ സ്‌റ്റെയറിൽ വച്ച്‌ കണ്ട പയ്യനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.’ പൂര്‍ണിമ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.