Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മമ്മൂക്കയോട് സെൽഫി ചോദിച്ചതാ, തൃപ്തിയായി’ !

mammootty-selfie

കുട്ടികളുടെ മനസ്സാണ് മമ്മൂക്കയ്ക്കെന്നാണ് സഹപ്രവർത്തകർ പറയുക. ആ മനസ്സ് തന്നെയാണ് അദ്ദേഹത്തെ മലയാളികൾക്കെല്ലാം പ്രിയങ്കരനാക്കി മാറ്റുന്നത്. ഇപ്പോഴിതാ ആ കുട്ടിത്തം വെളിവാക്കുന്ന സംഭവം ഈയിടെ നടന്നു. നടൻ സഞ്ജു ശിവറാം ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

മമ്മൂട്ടി നായകനാകുന്ന കുട്ടനാടൻ ബ്ലോഗിൽ അഭിനയിക്കുകയാണ് സഞ്ജു. മെഗാസ്റ്റാറിനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സഞ്ജു. അതിനിടെ മമ്മൂക്കയ്ക്കൊപ്പം സെൽഫി എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു സെൽഫി ചോദിച്ചു, സഞ്ജുവിന് തൃപ്തിയായി.

സഞ്ജുവും ഗ്രിഗറിയും ഷഹീന്‍ സിദ്ധിഖും ഒരുമിച്ചുള്ള സെൽഫിയിൽ ഒരു പയ്യൻ ഹെൽമറ്റും ധരിച്ച് നിൽപ്പുണ്ട്. സാക്ഷാല്‍ മമ്മൂക്ക തന്നെയാണ് ഹെൽമറ്റ് ധരിച്ച് നിൽക്കുന്ന ആ പയ്യൻ!. സഞ്ജു തന്നെയാണ് ഈ സെൽഫി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

related stories