Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് പപ്പു പറഞ്ഞപ്പോൾ ചിരിച്ചു, ഇന്നോ!

pappu-dialogue

വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ സുലൈമാന്‍, താമരശ്ശേരി ചുരം ഇറങ്ങിയ കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകമനസ്സിൽ ചിരിപൊട്ടും. താമരശ്ശേരി ചുരവുമായി ബന്ധപ്പെട്ട തന്റെ സാഹസിക കഥ ഒന്നല്ല രണ്ട് സിനിമകളിലാണ് പപ്പു അവതരിപ്പിച്ചിരിക്കുന്നത്. വെള്ളാനകളുടെ നാട്ടിലും, ടി പി ബാലഗോപാലന്‍ എംഎയിലും.

പപ്പുവിന്റെ ഡയലോഗ് പോലെ തന്നെ റോഡ് റോളര്‍ പിറകോട്ട് ഉരുണ്ടുരുണ്ടു വന്ന് വീടിന്റെ മതില്‍ തകര്‍ത്തുപോലൊരു സംഭവം കഴിഞ്ഞ വർഷം ഉണ്ടാകുകയും ചെയ്തു. ബ്രേക്ക് നഷ്ടപ്പെട്ട റോഡ് റോളർ കൊച്ചിയില്‍ പൊലീസ് സ്റ്റേഷന്‍റെ മതിലിടിച്ച് തകർത്താണ് വാർത്തയായത്. ഇപ്പോഴിതാ പപ്പു, ബാലഗോപാലന്‍ എംഎയിൽ പറഞ്ഞതുപോലെ കെഎസ്ആർടിസി ബസ് വാഴയിലിടിച്ച് നിന്നു.

A Nice Comedy of Pappu From The Movie TP Balagopalan MA

സമൂഹമാധ്യമങ്ങളിലാണ് ഇങ്ങനെയൊരു ട്രോൾ പ്രചരിക്കുന്നത്. റോഡിൽ നിന്നും നിയന്ത്രണംവിട്ട ബസ്, വാഴയിൽ ഇടിച്ചുനിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

സിനിമയിലെ പപ്പുവിന്റെ ഡയലോഗ് ഇങ്ങനെ–

ബസ് പന്തുരുളുന്നതുപോലെ ഉരുണ്ട് ഉരുണ്ട് പത്തായിരത്തഞ്ഞൂറ് അടി താഴോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ കണക്കുകൂട്ടി നോക്കുമ്പോൾ ആയിരത്തഞ്ഞൂറ് അടികഴിഞ്ഞിരിക്കുന്നു. ഞാൻ അതിന്റെ അകത്തിരുന്ന് ഒറ്റവിളിയാണ്, മുത്തശ്ശിയേ രക്ഷിക്കണേ...ഇത് വിളിച്ചത് എനിക്ക് ഓർമയുണ്ട്. പൊന്ന് മുത്തശ്ശീ, പിന്നെ ഞാൻ കണ്ണുതുറന്നുനോക്കുമ്പോൾ ബസ് അവിടെ അങ്ങനെ നിൽക്കുവാണ്. എന്താണ് സംഭവം എന്നറിയുമോ ഉണങ്ങി ചുരുണ്ട മൂന്നാല് വാഴ അവിടെ നിൽപ്പുണ്ടായിരുന്നു. അതിൽ തട്ടി അങ്ങനെ നിൽക്കുകയാണ്.