Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികള്‍ വാരി പഞ്ചവർണതത്ത; കലക്ഷൻ റിപ്പോർട്ട്

panchavarna-thatha-movie

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തിയ പഞ്ചവർണതത്ത ബോക്സ്ഓഫീസിലും പാറിപ്പറക്കുന്നു. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്റര്‍ കളക്ഷന്‍, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവ കൊണ്ടു തന്നെ 11 കോടി രൂപയുടെ ബിസിനസ് ചിത്രം നേടിക്കഴിഞ്ഞു.

റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ കൊണ്ട് 7.65 കോടി രൂപയുടെ തിയേറ്റര്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. നടൻ ജയറാമിന്റെ തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ.

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനും അനുശ്രീയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിരി മാത്രം പ്രതീക്ഷിച്ച് പോയ പ്രേക്ഷകന് അതിനൊപ്പം കഥയും ജീവിതവും കൂടി കൊടുത്ത കുടുംബ കഥയാണ് പഞ്ചവര്‍ണതത്ത പറഞ്ഞത്.