Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താര രാജാക്കൻമാർ കൊലയുടെ കല പഠിപ്പിക്കുന്നു: മന്ത്രി സുധാകരൻ

G. Sudhakaran

തിരുവനന്തപുരം∙ മലയാള സിനിമയിലെ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മന്ത്രി ജി.സുധാകരൻ. മലയാള സിനിമയിലെ താര രാജാക്കന്മാർ കൊലയുടെ കലയാണു പഠിപ്പിക്കുന്നതെന്നും ഇവിടത്തെ താരങ്ങൾ അൽപത്തമാണു കാണിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു.

ഇവർ ചാർളി ചാപ്ലിന്റെ ജീവിതവും സിനിമാജീവിതവും കണ്ടുപഠിക്കണം. ചാപ്ലിൻ നികുതിവെട്ടിപ്പു നടത്തിയിട്ടില്ല. പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചിട്ടില്ല. അമ്മയെന്ന സംഘടനയുണ്ടാക്കിയില്ല. ഫാഷിസ്റ്റ് പ്രവണത കാണിച്ചില്ല. സിനിമയിലെ താരങ്ങളുടെ കഥാപാത്രങ്ങൾ സാമൂഹികവിരുദ്ധന്മാരെയാണു സൃഷ്ടിക്കുന്നത്. അവരുടെ സിനിമകൾ യുവതലമുറയെ ജയിലിലേക്ക് അയയ്ക്കാൻ പാകത്തിലുള്ളവയാണ്.

അതിനാൽ കുട്ടികൾക്കു ലോക സിനിമയുടെ ഭൂപടം കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘവും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നു നടത്തുന്ന കുട്ടികളുടെ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി