Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശ്ശൂര്‍ പൂരത്തിനിടെ മേജർ രവി; പ്രചരിക്കുന്നത് വ്യാജചിത്രമെന്ന് സംവിധായകൻ

majir

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്ന് സംവിധായകൻ മേജർ രവി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ആരോ എഡിറ്റ് ചെയ്ത ചിത്രമാണെന്ന് മേജർ രവി പറയുന്നു. എഡിറ്റിങോ ഫോട്ടോഷോപ്പോ ആണെന്നും ദയവായി അത് അവഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്ന് മേജര്‍ രവി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.  അതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത്  സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.