Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം 'നീറ്റാ'യി എഴുതി ; മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് ദിലീപ്

meenakshi-dileep

താരങ്ങളുടെ കുടുംബ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. മലയാള സിനിമയിലെ താരപുത്രന്മാരും താരപുത്രികളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്.  കാമറയ്ക്ക് മുന്നില്‍ കൂടുതലായൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും ദിലീപിന്റെയും മഞ്ജു വാരിയറുടെയും മകൾ മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. 

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അച്ഛൻ എപ്പോഴും കൂടെയുണ്ട്. 

ഇക്കഴിഞ്ഞ മെഡിക്കൽ ബിരുദ കോഴ്​സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​  (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദിലീപെട്ടാ മീനാക്ഷി നീറ്റ് എക്സാം എഴുതി എന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അവൾ നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും പ്രാർത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

നമ്മള്‍ എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ അവളുടെ കാര്യത്തിൽ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു.

കമ്മാരസംഭവം സിനിമയുടെ ദുബായി റിലീസുമായി ബന്ധപ്പെട്ട് വിദേശത്താണ് ദിലീപ്.