Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കയ്യില്‍ പിടിച്ചോട്ടെ എന്ന് ഞാൻ ചോദിച്ചു’; മലയാളിയായ വിജയ്ഭ്രാന്തി

vijay-fan-malayali-girl

തമിഴിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുളള സൂപ്പർതാരമാണ് വിജയ്. മിക്കപ്പോഴും തന്റെ ആരാധകരെ നേരിട്ട് കാണുവാനും അവരോടൊപ്പം ചിലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.

ചെന്നൈയില്‍ സംഘടിപ്പിച്ച ഫാന്‍ മീറ്റില്‍ കേരളത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി ശരണ്യ. ഇഷ്ടതാരത്തെ നേരിട്ട് കണ്ട സന്തോഷം സമൂഹമാധ്യമത്തിലൂടെ ശരണ്യ പങ്കുവച്ചു.

ശരണ്യയുടെ കുറിപ്പ് വായിക്കാം–

ഓർമ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ്‌യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്. 

അണ്ണൻ പറഞ്ഞിട്ടുണ്ട്,, "Namukkana train varonanna nam konja neram platformile wait panni than aakanam ". വർഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും. 

അണ്ണന്റെ  ഹേറ്റേർസിനോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങൾ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതിൽ അഭിമാനമേയുള്ളൂ...... 

കണ്ട നിമിഷം ഞാൻ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു സ്റ്റക്ക് ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാൻ പറ്റിയില്ല. എന്റെ പകർച്ച കണ്ടപ്പോൾ തന്നെ അണ്ണൻ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമറയിൽ നോക്കാൻ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓർമയില്ല. 

അണ്ണന് അഡ്വാൻസ് പിറന്നാൾ വിഷ് ചെയ്തു. "റൊമ്പ നൻട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ " എന്ന് പറഞ്ഞു. എന്ത് സ്വീറ്റ് വോയ്സ് ആണ് അണ്ണന്റേത്.... ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. എന്റെ സ്വപ്നം നിറവേറ്റാൻ സഹായിച്ച VMI HEAD BUSSY ANAND സർ നും തിരുനെൽവേലി സജി ചേട്ടനും സെബാസ്റ്റ്യൻ ചേട്ടനും വൈശാഖേട്ടന്റെയും ശരത്തേട്ടന്റയും കുടുംബത്തിനും ഒരായിരം നന്ദി.

ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ്‌ മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത്..