Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുട്ടിന്റെ മറവിൽ കരിമ്പടം പുതച്ച് ഒടിയൻ; ടീസർ

odiyan-teaser

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. പലതും കാണാനിരിക്കുന്നു എന്നു സൂചന നൽകുന്നതാണ് ചിത്രമെന്നു രണ്ടാമത്തെ ടീസറും വ്യക്തമാക്കുന്നു. 3.43 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ഇരുട്ടിനെ മറയാക്കി കരിമ്പടവും പുതച്ചു നീങ്ങുന്ന ഒടിയന്‍ മാണിക്യനെയാണ് കാണാനാവുക. ......

Odiyan Malayalam Movie Official Teaser | Mohanlal | Prakash Raj | V A Shrikumar | Antony Perumbavoor

നിഗൂഢതകളും ട്വിസ്റ്റുകളും ഒടിയന്റെ ഹൈലൈറ്റ്സായിരിക്കുമെന്നു പുറത്തിറങ്ങിയ രണ്ടു ടീസറുകളിൽ നിന്നും വ്യക്തം. 

123 ദിവസം നീണ്ടു ഷൂട്ടിങ് പൂർത്തിയായതിന്റെ സന്തോഷം കഴിഞ്ഞയാഴ്ച മോഹൻലാൽ പങ്കുവച്ചിരുന്നു.  ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ.

പുലിമുരുകനിലൂടെ കോരിത്തരിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങൾ  സമ്മാനിച്ച  പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം. പാലക്കാട്, ഉദുമല്‍പ്പെട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, കാശി, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.