Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂസിഫർ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്നത് മഞ്ജുവോ?

lucifer-manju-warrier

ലൂസിഫർ! ഈ പ്രോജക്ട് പ്രഖ്യാപിച്ചതു മുതല്‍ സിനിമയെ  തഴുകി ഊഹാപോഹങ്ങളുടെ മേളം തന്നെയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വില്ലൻ ആരെന്നായിരുന്നു ആരാധകരുടെ മറ്റൊരു ആകാംക്ഷ.

Lucifer Malayalam Movie Official Title Design - Mohanlal | Prithviraj Sukumaran | Murali Gopy

ഇന്ദ്രജിത്തിന്റെയും ടൊവിനോയുടെയും പേരുകൾ പറഞ്ഞുകേട്ടു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ പേരാണ് ഇതിൽ അവസാനം ഉയർന്നുകേട്ടത്. സിനിമയിൽ നെഗറ്റീവ് റോളിൽ എത്തുന്നത് മഞ്ജു വാരിയർ ആണെന്ന് പല ഓണ്‍ലൈൻ മാധ്യമങ്ങളിലും വാർത്ത വന്നു. സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ഈ ഊഹാപോങ്ങൾക്ക് ശക്തി കൂടിയത്.

ആനന്ദ് രാജേന്ദ്രൻ തയ്യാറാക്കിയ ലൂസിഫറിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ അർത്ഥങ്ങളാലും ആ അർഥങ്ങൾ വിരൽ ചൂണ്ടുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ സൂചനയാലുമാണ്.

ലൂസിഫർ ടൈറ്റിൽ ഫോണ്ട് റിവേഴ്‌സ് മോഡിൽ വായിച്ചാൽ കിട്ടുന്ന വാക്ക് റെഫിസുൽ എന്നാണ്. ജാപ്പനീസ് പേരായ ഈ വാക്കിന് പൈശാചിക ശക്തികളുടെ റാണി എന്നും അർഥമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഈ ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള ശക്തയായ ഒരു സ്ത്രീ കഥാപാത്രം കൂടി ഉണ്ടാകും എന്നതിന്റെ സൂചനയാണ് ഇതെന്നും പ്രേക്ഷകര്‍ പറയുന്നു.

മഞ്ജു ആയിരിക്കും ആ നായിക എന്ന ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതോടെ ശക്തമായി കഴിഞ്ഞു. നടിയുടെ അ‍ടുത്ത വൃത്തങ്ങളും മഞ്ജു വാര്യർ ലൂസിഫറിൽ അഭിനയിക്കുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നിരുന്നാലും സിനിമയുടെ അണിയറ പ്രവർത്തകരെ സമീപിച്ചപ്പോൾ കാസ്റ്റിങ്ങ് തുടരുകയാണന്നും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നുമാണ് അറിയാൻ കഴിയുന്നത്. 

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന് ദീപക് ദേവ് സംഗീതം പകരുന്നു. സിനിമയുടെ മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.