Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക്കറ്റ് എടുക്കാനെത്തിയവർ ഞെട്ടി, കൗണ്ടറിൽ ആസിഫ് അലി

asid-ali-ticket

ആസിഫ് അലി നായകനായി എത്തിയ ബിടെക് മികച്ച വിജയം നേടി മുന്നേറുകയാണ്. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിൽ കോളജ് വിദ്യാർഥിയായാണ് ആസിഫ് എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിയറ്ററിലെത്തിയ താരം ടിക്കറ്റ് കൗണ്ടറിൽ കയറി പ്രേക്ഷകരെ ഞെട്ടിക്കുകയുണ്ടായി.

Asif Ali promoting BTech Movie

ടിക്കറ്റ് എടുക്കാൻ കൗണ്ടറിലെത്തിയ ജനങ്ങൾ ആസിഫ് അലിയെ കണ്ട് അത്ഭുതപ്പെട്ടു. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കേരളത്തിലുടനീളമുള്ള തിയറ്ററുകൾ ആസിഫും കൂട്ടരും സന്ദർശിക്കുന്നുണ്ട്.

ആസിഫിന്റെ കരിയറിലെ നിർണായക ചിത്രം കൂടിയായിരുന്നു ബിടെക്. തുടര്‍ച്ചയായി മോശം സിനിമകളുടെ ഭാഗമായിരുന്ന ഘട്ടത്തില്‍ പ്രേക്ഷകര്‍ക്ക് തന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്ന് ആസിഫ് അലി അഭിമുഖത്തിൽ പറയുകയുണ്ടായി. 

കരിയറില്‍ വലിയ മാറ്റം വന്നത് കഴിഞ്ഞ വര്‍ഷമാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ റിഫൈന്‍ഡായി എന്ന തോന്നല്‍ എനിക്കുണ്ടായിട്ടുണ്ട്. നേരത്തെയൊക്കെ ചില ഹിറ്റ് സിനിമകളുടെ സംവിധായകര്‍ സമീപിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാതെ പോയി അഭിനയിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ആഫ്റ്റര്‍ എഫക്ട് അനുഭവിക്കേണ്ടി വരുന്നത് ഞാന്‍ മാത്രമാണ് എന്ന തിരിച്ചറിവില്‍ അതൊക്കെ അവസാനിപ്പിച്ചു. ഇപ്പോള്‍ കഥ കേട്ട് ബോധ്യപ്പെട്ടാല്‍ മാത്രമെ സിനിമയില്‍ അഭിനയിക്കാറുള്ളുവെന്നും ആസിഫ് അലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.